Advertisement

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

November 19, 2020
1 minute Read

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. സംവരണം നൽകുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് നടപടികൾ തുടങ്ങിയത്.

സുപ്രിംകോടതിയുടെ ഉത്തരവിന് തുടർച്ചയായാണ് കേന്ദ്രസർക്കാർ നടപടി. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു. വ്യത്യസ്തങ്ങളായ നിരവധി സാമൂഹ്യപ്രശ്‌നങ്ങൾ ട്രാൻസ്‌ജെൻഡേഴ്‌സ് അനുഭവിക്കുന്നുണ്ട്. മുഖ്യധാരയിൽ അത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം പ്രധാനം ചെയ്യുക എന്നതാണ് ഇതിന് പരിഹാരം.

സാമുഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തിൽ നടത്തിയ ചർച്ചകളിലാണ് ഈ തീരുമാനം ഉയർന്നുവന്നത്. കേന്ദ്രമന്ത്രിസഭാ യോഗം നിർദേശം അംഗീകരിച്ചതിന് ശേഷം പാർലമെന്റിന്റെ അനുവാദം തേടിയാകും നടപ്പാക്കുക.

Story Highlights Transgenders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top