Advertisement

കുട്ടികളുടെ പഠനനിലവാരം അറിയാം, എല്ലാ ദിവസവും; 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ

November 20, 2020
2 minutes Read
90 Plus My Tuition app

കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ചുള്ള വേവലാതി ഇനി വേണ്ട. എല്ലാ ദിവസവും അവര്‍ എന്ത് പഠിച്ചു, ഏത് ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നെല്ലാം വീട്ടിലിരുന്ന് മാതാപിതാക്കള്‍ക്ക് തന്നെ പരിശോധിക്കാം. 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ ദിവസവും കുട്ടികളുടെ പഠന നിലവാരം മനസിലാക്കാം. ആപ്പിലൂടെ ദിവസവും പഠിക്കുന്ന പാഠഭാഗത്തില്‍ നിന്നുള്ള ഹോം ടെസ്റ്റ് ഇതിന് നിങ്ങളെ സഹായിക്കും. സാധാരണ നല്‍കുന്ന ട്യൂഷന്‍ ഫീസുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ കുട്ടികള്‍ക്ക് പഠിക്കാനും നിരന്തരം പഠനനിലവാരം അളക്കാനും സാധിക്കും.

പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ സവിശേഷത. അഞ്ചാം തരം മുതല്‍ 12ാം തരം വരെയുള്ള കേരളാ സിലബസിലെ കുട്ടികള്‍ക്ക് മാത്രമേ 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനം സാധ്യമാവുകയുള്ളു. എല്ലാ കുട്ടികള്‍ക്കും പിന്തുടരാന്‍ പാകത്തിന് സിലബസിനെ സിമ്പിളാക്കിയാണ് ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ട്യൂഷന്‍.

സാധാരണ ട്യൂഷന്‍ ഫീസിനെക്കാള്‍ കുറഞ്ഞ ഫീസ് മാത്രമാണ് ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. വിഷയങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും 90പ്ലസിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള വിഡിയോകള്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ സൗജന്യമായി കാണാം. ചില പാഠഭാഗങ്ങളുടെ വിഡിയോ ക്ലാസുകളും ഇപ്പോള്‍ ആപ്പില്‍ സൗജന്യമായി ലഭ്യമാണ്.

Story Highlights Know the learning level of the children; 90 Plus My Tuition app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top