കൊവിഡ് സ്ഥിരീകരണ നിരക്ക് 9.59 ശതമാനം

ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ശതമാനം. 24 മണിക്കൂറിനിടെ 60,210 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read Also : ‘എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കും’ യുഡിഎഫ് പ്രകടന പത്രിക പുറത്ത്
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 609, മലപ്പുറം 733, കോഴിക്കോട് 668, തൃശൂര്‍ 464, പാലക്കാട് 269, കൊല്ലം 458, കോട്ടയം 419, തിരുവനന്തപുരം 271, ആലപ്പുഴ 375, പത്തനംതിട്ട 165, കണ്ണൂര്‍ 166, ഇടുക്കി 160, വയനാട് 141, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കണ്ണൂര്‍ 10, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കോഴിക്കോട് 3 വീതം, മലപ്പുറം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Story Highlights – covid, coronavirus, test positivity rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here