കോണ്‍ഗ്രസ് ‘ഫൈവ് സ്റ്റാര്‍’ സംസ്‌കാരം ഉപേക്ഷിക്കണം: ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുതിര്‍ന്ന നേതാവായ കപില്‍ സിബലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ലെന്നും ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍. ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു.
Story Highlights – ghulam nabi asad, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here