സൗദിയില്‍ ഇന്ന് 286 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 448 പേര്‍ രോഗമുക്തരായി

സൗദിയില്‍ ഇന്ന് 286 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 448 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,54,813 ഉം രോഗമുക്തരായവരുടെ എണ്ണം 3,42,404 ഉം ആയി ഉയര്‍ന്നു. 96.5 ശതമാനം ആണ് രോഗമുക്തി നിരക്ക്. 16 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മരണസംഖ്യ ഇതോടെ 5,745 ആയി.
6,664 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 793 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 57,434 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. 0.49 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ 91,71,201 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തു. റിയാദ് പ്രാവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍ നിരക്ക് ഇങ്ങനെയാണ്: റിയാദ് -76, ഹായില്‍ -30, മദീന -28, ദമാം -15, തായിഫ് -11, ജിദ്ദ -11.
സൗദിയിലെ 13 പ്രാവിശ്യകളില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയത് കിഴക്കന്‍ പ്രവിശ്യയില്‍ ആണ് -190.
രോഗമുക്തി കൂടുതല്‍ ഉള്ള പ്രാവിശ്യകള്‍ ഇവയാണ്. റിയാദ് പ്രൊവിന്‍സ് -128, മക്ക പ്രൊവിന്‍സ് -64, മദീന പ്രൊവിന്‍സ് 21.
Story Highlights – covid confirmed 286 cases in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here