ലങ്ക പ്രീമിയർ ലീഗിൽ ഡെയിൽ സ്റ്റെയിൻ കളിക്കും

ലങ്ക പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിൻ. കാൻഡി ടസ്കേഴ്സ് ഫ്രാഞ്ചൈസി ആണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസത്തെ ടീമിലെത്തിച്ചത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ലങ്ക പ്രീമിയർ ലീഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി സ്റ്റെയിൻ കളിച്ചിരുന്നു.
നിരവധി വിദേശ താരങ്ങൾ ലീഗിൽ നിന്ന് പുറത്തായത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സൂപ്പർ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇംഗ്ലീഷ് പേസർ ലിയാം പ്ലങ്കറ്റും പിന്മാറി. കാൻഡി ടസ്കേഴ്സിൻ്റെ താരമായ ഗെയിലിൻ്റെയും പ്ലങ്കറ്റിൻ്റെയും പിന്മാറ്റം ഫ്രാഞ്ചൈസി തന്നെയാണ് അറിയിച്ചത്.
Read Also : ലങ്ക പ്രീമിയർ ലീഗിന് വീണ്ടും തിരിച്ചടി; ഗെയിലും മലിംഗയും പിന്മാറി
രണ്ട് ദിവസം മുൻപ് ഗല്ലെ ഗ്ലാഡിയേറ്റേഴ്സ് താരമായിരുന്ന മുൻ പാക് ക്യാപ്റ്റൻ സർഫറാസ് അഹ്മദും ജാഫ്ന സ്റ്റാലിയൻസ് താരമായ ഇംഗ്ലണ്ട് മുൻ താരം രവി ബൊപ്പാരയും പിന്മാറിയിരുന്നു. ആന്ദ്രേ റസൽ, ഫാഫ് ഡുപ്ലെസി, മൻവിന്ദർ ബിസ്ല, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവരും കഴിഞ്ഞ ദിവസം പിന്മാറി.
ലങ്ക പ്രീമിയർ ലീഗ് നവംബർ 26 മുതൽ ആരംഭിക്കും. അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ.
Story Highlights – Dale Steyn all set to play for Kandy Tuskers in LPL 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here