തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം ശക്തമാക്കി മുന്നണികള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണം ശക്തമാക്കി മുന്നണികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ വിമതസ്വരം മുന്നണികള്‍ക്ക് വെല്ലുവിളിയാണ്. 23ന് മുന്‍പ് പ്രശ്‌ന പരിഹാരത്തിനുള്ള നീക്കങ്ങളാണ് മുന്നണികള്‍ക്ക് ഉള്ളില്‍ നടക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി തിങ്കളാഴ്ചയാണെന്നിരിക്കെ പല വാര്‍ഡുകളിലും സമവായചര്‍ച്ചകളും സജീവമാണ്.
സീറ്റിന്റെ കാര്യത്തില്‍ വന്ന തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് മുന്നണികള്‍ക്കും വിവിധ വാര്‍ഡുകളില്‍ വിമത സ്ഥാനാര്‍ത്ഥികളുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ സജീവ ചര്‍ച്ചയാക്കി പ്രതിപക്ഷം പ്രചാരണ രംഗത്തുണ്ട്. അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കിയ യുഡിഎഫ് അഴിമതിക്കെതിരെ ഒരു വോട്ടെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിനെ പാലാരിവട്ടം പാലം കേസും ബാര്‍ക്കോഴക്കേസുമുള്‍പ്പെടെ ചര്‍ച്ചയാക്കി എല്‍ഡിഎഫും പ്രതിരോധിക്കുന്നുണ്ട്. നിയമസഭാ തെരെഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടക്കുന്ന തെരഞ്ഞെടുപ്പിനെ വലിയ തന്ത്രങ്ങള്‍ മെനഞ്ഞാണ് ബിജെപി നേരിടുന്നത്. സുരേഷ് ഗോപി ഉള്‍പ്പെടെ താരങ്ങളെയും പ്രചാരണ രംഗത്തിറക്കി കളം പിടിക്കാനാണ് നീക്കം. വാര്‍ഡ് തല കണ്‍വെന്‍ഷനുകള്‍ക്ക് പോലും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ചൂടുപിടിപ്പിക്കുന്നുണ്ട്.
Story Highlights – local body elections; fronts intensify campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here