തദ്ദേശ തെരഞ്ഞെടുപ്പ്; ആര്‍എംപിയുടെ പിന്തുണ യുഡിഎഫിന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഇക്കാര്യം ട്വന്റിഫോറിനോട് വെളിപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് ആദ്യമായാണ് ആര്‍എംപി പരസ്യ പിന്തുണ നല്‍കുന്നത്. ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് തവണയും ആര്‍എംപിയാണ് ജയിച്ചത്. നേരത്തെ നില മെച്ചപ്പെടുത്തി ആര്‍എപി അധികാരത്തില്‍ വരുമെന്ന് എന്‍ വേണു.
യുഡിഎഫിനെ പ്രത്യേയ ശാസ്ത്രത്തോട് എതിരാണെങ്കില്‍ പോലും സിപിഐഎമ്മിന്റെ ആക്രമണത്തിന് എതിരെ പിടിച്ച് നില്‍ക്കാന്‍ ആണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിപിഐഎമ്മിന്റെ സംഘടനാപരമായ ദുര്‍ബലത, ഭരണരംഗത്തെ വൃത്തിക്കെട്ട ഏര്‍പ്പാടുകള്‍ എന്നിങ്ങനെ സിപിഐഎമ്മിന്റെ രാഷ്ട്രീയ അപചയം ജനങ്ങളെ സ്വാധീനിക്കുമെന്നും വേണു പറഞ്ഞു. ത്രികോണ മത്സരം ഒഴിവാക്കി സിപിഐഎമ്മിന്റെ തോല്‍വി ഉറപ്പുവരുത്തുമെന്നും വേണു.
Story Highlights – Local body election. RMP supports UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here