Advertisement

ഫെഫ്കയുടെ കീഴിലുള്ള പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ ഭിന്നത

November 23, 2020
1 minute Read

ഫെഫ്കയുടെ കീഴിലുള്ള പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ ഭിന്നത. പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷയും പ്രതാപൻ കല്ലിയൂരും യൂണിയൻ നിർവാഹക സമിതി അംഗത്വം രാജിവച്ചു. അഴിമതി ആരോപണത്തെ തുടർന്ന് മാറ്റിനിർത്തിയ ഭരണസമിതി വീണ്ടും ചുമതലയേറ്റതിൽ പ്രതിഷേധിച്ചാണ് രാജി.

ഓഫീസിനായി സ്ഥലം വാങ്ങിയതിലും ഇൻഷുറൻസ് തുക അടച്ചതിലും ക്രമക്കേടുണ്ടെന്നായിരുന്നവെന്നാണ് 4 അംഗങ്ങളുടെ പരാതി. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ സോഹൻ സീനുലാൽ കൺവീനറായി ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ ഫെഫ്ക ഭരണം ഏൽപ്പിക്കുകയായിരുന്നു. ഗിരീഷ് വൈക്കം പ്രസിഡന്റായ കമ്മിറ്റി വീണ്ടും അധികാരമേറ്റതാണ് അംഗങ്ങളുടെ രാജിക്ക് പിന്നിലെ കാരണം.

Story Highlights production executive union FEFCA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top