‘റൗഡി ബേബി’ വണ്‍ ബില്യണ്‍ പോസ്റ്റര്‍; സായ് പല്ലവി എവിടെയെന്ന് ആരാധകര്‍

‘റൗഡി ബേബി’യുടെ വണ്‍ ബില്യണ്‍ പോസ്റ്ററില്‍ സായ് പല്ലവിയെ ഉള്‍ക്കൊള്ളിക്കാത്തതില്‍ പ്രതിഷേധവുമായി ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഡാന്‍സ് നമ്പറായ റൗഡി ബേബി യൂട്യൂബില്‍ വണ്‍ ബില്യണ്‍ കാണികളെ തികച്ചത്. അതിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ റെക്കോര്‍ഡിലേക്ക് എത്തിയ ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമാണ് ‘റൗഡി ബേബി’.
പോസ്റ്ററില്‍ ‘റൗഡി ബേബി വണ്‍ ബില്യണ്‍ വ്യൂസ്’ എന്ന് എഴുതിയിട്ടുണ്ട്. ഒപ്പം ധനുഷിന്റെ ചിത്രം മാത്രമേ നല്‍കിയിട്ടുള്ളൂ. എന്നാല്‍ ധനുഷിന്റെ ഒപ്പം അഭിനയിച്ച സായ് പല്ലവിയുടെ ചിത്രമില്ലാത്തതില്‍ ആരാധകര്‍ പ്രതിഷേധത്തിലാണ്. നിരവധി പേര്‍ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
Here is CDP to Celebrate #RowdyBabyHits1BillionViews ?
— Wunderbar Films (@wunderbarfilms) November 18, 2020
Design @sivadigitalart@dhanushkraja @wunderbarfilms @directormbalaji @Sai_Pallavi92 @thisisysr @PDdancing @omdop @vinod_offl @AlwaysJani @Actor_Krishna @editor_prasanna@vasukibhaskar @RIAZtheboss pic.twitter.com/sumv88mH6G
2018ല്‍ ഇറങ്ങിയ മാരി 2 വിലെ ഗാനമായിരുന്നു ഇത്. ബാലാജി മോഹന്‍ ആയിരുന്നു സംവിധാനം. ഡാന്‍സ് നമ്പറായ ‘റൗഡി ബേബി’ ലോകമെമ്പാടും ആരാധകരുള്ള ഗാനമാണ്. ‘റൗഡി ബേബി’. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ലിസ്റ്റിലും ഗാനം ഇടം നേടിയിരുന്നു. പാട്ടിന് ചുവടുകളൊരുക്കിയത് ഇന്ത്യയിലെ തന്നെ മികച്ച നര്‍ത്തകരിലൊരാളായ പ്രഭുദേവയായിരുന്നു. വ്യത്യസ്തമായ ചുവടുകളും ചിത്രീകരണവും പാട്ടിനെ വളരെ പോപ്പുലറാക്കി. ധനുഷും ദിയയുമാണ് ഗാനം ആലപിച്ചത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
Story Highlights – rowdy baby, dhanush, sai pallavi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here