Advertisement

പ്രധാനമന്ത്രിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജിയിൽ സുപ്രിംകോടതി നാളെ വിധി പറയും

November 23, 2020
2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജിയിൽ സുപ്രിംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

വാരണാസിയിലെ നാമനിർദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂറാണ് ഹർജി നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഹർജിയാണെന്നും, പ്രധാനപ്പെട്ട കേസാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു.

Story Highlights The Supreme Court will rule tomorrow on a petition questioning the Prime Minister’s election in Varanasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top