ശബരിമലയിൽ അയ്യപ്പന് അഭിഷേകത്തിനുള്ള പാൽ എത്തിക്കുന്നത് ബംഗാൾ സ്വദേശി

ശബരിമലയിൽ അയ്യപ്പന് അഭിഷേകത്തിനുള്ള പാൽ എത്തിക്കുന്നത് ബംഗാൾ സ്വദേശി ആനന്ദ് സാമന്ത്. കഴിഞ്ഞ അഞ്ച് വർഷമായി മുടക്കമില്ലാടെ പാൽ കറന്നെടുത്ത് സന്നിധാനതെത്തിക്കുകയാണ്ആനന്ദ്.
ബംഗാൾ സ്വദേശിയായ അനന്ദാണ് സന്നിധാനത്തെ ഗോശാലയുടെ നോട്ടക്കാരൻ. കന്നുകാലികളെകൊണ്ട് സമൃദ്ധമാണ് സന്നിധാനത്തെ ഗോശാല. നിവേദ്യത്തിനും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന പാൽ ലഭിക്കുന്നത് ഈ ഗോശാലയിൽ നിന്നാണ്. അതിരാവിലെ പശുക്കളെ വൃത്തിയാക്കിയശേഷമാണ് പാൽ കറക്കൽ. ശേഷം 8.30 ഓടെ പശുക്കളെ മേയ്ക്കുവാൻ ഉരൽക്കുഴി ഭാഗത്തേക്ക്… ഉച്ചയ്ക്ക് ഒരു മണിയോടെ തിരിച്ച് ഗോശാലയിലേക്ക് എത്തും. ഗോശാലയിലെത്തിയാൽ ഉടൻ ഗോശാലയും പശുക്കളെയും വൃത്തിയാക്കും. ശേഷം 2മണിക്ക് അഭിഷേകത്തിനുള്ള പാൽ കറക്കൽ. ഇതാണ് ആനന്ദ് സാമന്തിന്റെ ദിനചര്യ.
അഭിഷേക പ്രിയനായ അയ്യപ്പന് കഴിഞ്ഞ 5വർഷമായി അഭിഷേകത്തിനുള്ള പാൽ എത്തിക്കുന്നത് ആനന്ദ് സാമന്താണ്. കിടാവുകളുൾപ്പെടെ 24 കാലികളാണ് ഗോശാലയിലുള്ളത്. പശുക്കൾക്ക് ചൂട് അടിക്കാതിരിക്കാനുള്ള ഫാനുകളും വെളിച്ചം പകരാൻ ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ ഉത്തർഗോപാൽ നഗർ സ്വദേശിയാണ് ആനന്ദ് സാമന്ത്. ഭാര്യയും രണ്ട് കുട്ടികളും മാതാവുമടങ്ങുന്നതാണ് ആനന്ദിന്റെ കുടുംബം. കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് അവസാനമായി ബംഗാളിലെ വീട്ടിലേക്ക് പോയത്. കൊവിഡ് മഹാമാരി വന്നതിനാൽ വീട്ടിലേക്കുള്ള അടുത്തയാത്ര മകരവിളക്കിന് ശേഷമേ ഉണ്ടാവു.
Story Highlights – A native of Bengal delivers milk for the anointing of Ayyappan at Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here