Advertisement

കണ്ണൂരില്‍ മത്സരിക്കാന്‍ അസം സ്വദേശിനി; വീടില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വീട് വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി

November 24, 2020
2 minutes Read
suresh gopi gives house homeless candidate

കണ്ണൂരിലെ ഇരിട്ടി നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുന്‍മി ഗൊഗോയിക്ക് വീട് വച്ച് നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി. സ്വന്തമായി വീടില്ലാത്ത മുന്‍മിയും കുടുംബവും ഒറ്റമുറി വാടക വീട്ടിലാണ് കഴിയുന്നത് എന്ന് അറിഞ്ഞതോടെയാണ് സഹായ ഹസ്തവുമായി സുരേഷ് ഗോപി എത്തിയത്.

ഇരിട്ടി നഗരസഭയിലെ വികാസ് നഗര്‍ വാര്‍ഡിലാണ് അസം സ്വദേശി മുന്‍മി ഗൊഗോയ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഇരിട്ടി പയഞ്ചേരി സ്വദേശി ഷാജിയെ വിവാഹം കഴിച്ചതോടെയാണ് അസം ലക്കിന്‍പൂര്‍ ബോഗിനടി സ്വദേശിയായ മുന്‍മി കേരളത്തിലെത്തിയത്.

Read Also : തലശേരി നഗരസഭയില്‍ ജനവിധി തേടി അമ്മയും രണ്ട് മക്കളും

ഊവാപ്പള്ളിയിലെ ഒറ്റമുറി വാടക വീട്ടിലാണ് മുന്‍മിയും ഷാജിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ ഇക്കാര്യം മുന്‍മിയെ നേരിട്ടെത്തി അറിയിച്ചു. പുതിയ വീട് ലഭിക്കുമെന്നറിഞ്ഞതോടെ മുന്‍മിക്ക് നിറഞ്ഞ സന്തോഷം.

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് മുന്‍മിയും ഷാജിയും വിവാഹിതരായത്. കേരളത്തിലെത്തിയ ശേഷം ഭര്‍ത്താവിനൊപ്പം രാഷട്രീയത്തില്‍ സജീവമായ മുന്‍മി ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Story Highlights local body election, election special, kannur, suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top