ഏഴ് മാസമായി കുടിവെള്ളമില്ല; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി തോട്ടപ്പുഴശ്ശേരിയിലെ 60തോളം കുടുംബങ്ങള്‍

ഏഴ് മാസത്തിലധികമായി കുടിവെള്ളം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നിരവില്‍ കോളനി നിവാസികള്‍. കോളനിയിലെ അറുപതോളം കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്.
അറുപതോളം വീടുകളിലായി ആയിരത്തോളം പേര്‍ താമസിക്കുന്ന നിരവില്‍ കോളനിയില്‍ കുടിവെള്ളം എത്തിയിട്ട് ഏഴ് മാസത്തിലധികമായി. കോളനിയില്‍ സ്ഥാപിച്ച ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടുന്നതാണ് പ്രധാന പ്രശ്‌നം. വെള്ളക്കരം ആയി 150 രൂപ മാസം ആടക്കുന്നതിന് പുറമേ ഇവര്‍ തന്നെ പൈസ പിരിച്ച് പൈപ്പുകള്‍ ശരിയാക്കലായിരുന്നു പതിവ്.
Read Also : കൊവിഡ് കാലത്ത് കുടിവെള്ളം കിട്ടാതെ രാജ്യ തലസ്ഥാനത്തെ ഒരുകൂട്ടം ആളുകൾ
എന്നാല്‍ ഇത് ആവര്‍ത്തിച്ചതോടെ പൈപ്പ് മൊത്തമായി മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചു. പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ച് ടാങ്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയെന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. ടാങ്കിന് കുറച്ച് പെയിന്റ് അടിച്ച അല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇതിന് ശേഷവും പൈപ്പുകള്‍ സ്ഥാപിക്കുന്നതിനെന്ന പേരില്‍ ഓരോ കുടുംബത്തില്‍ നിന്നും 500 രൂപ വീതം പിരിച്ചെടുത്തു. തുടര്‍ന്നും നടപടികള്‍ ഇല്ലാതായതോടെയാണ് ഇതിനൊരു തീരുമാനം ഉണ്ടെങ്കില്‍ മാത്രമേ ഇത്തവണ വോട്ടവകാശം വിനിയോഗിക്കൂ എന്ന തീരുമാനത്തിലെത്തിയത്.
ഇപ്പോള്‍ സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് വെള്ളം വാങ്ങിക്കുന്നത്. കൊവിഡ് കാലത്ത് പണി പോലും ഇല്ലാത്ത അവസ്ഥയില്‍ ആഴ്ചയില്‍ ആയിരം രൂപ വെള്ളത്തിനായി നീക്കിവയ്ക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനങ്ങളുമായെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
Story Highlights – local body election, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here