Advertisement

തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി

November 24, 2020
1 minute Read

നിവാർ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും ഉറപ്പ് നൽകി പ്രധാനമന്ത്രി. ഇത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് സംസാരിച്ചു. ഇതിനു പുറമേ, ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം ഇന്ന് വൈകിട്ട് ആറു മണിക്ക് അടയ്ക്കും. തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകൾ ആഴക്കടലിലേക്ക് മാറ്റി. ചുഴലിക്കാറ്റ് മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയിൽ നാളെ വൈകിട്ട് കരയിൽ പ്രവേശിക്കുമെന്നാണ് പ്രവചനം. 145 കിലോമീറ്റരായിയിരിക്കും കരയിൽ പ്രവേശിക്കുമ്പോഴുള്ള കാറ്റിൻറെ വേഗത. നിലവിൽ കാറ്റ് ചെന്നൈയുടെ തെക്ക്- കിഴക്കൻ തീരത്ത് നിന്നും 360 കിലോമീറ്റർ അകലെയാണുള്ളത്. കാരയ്ക്കൽ, നാഗപട്ടണം, തഞ്ചാവൂർ ഉൾപ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ പൊതു ഗതാഗതം. 33 ട്രെയിനുകൾ ഇതുവരെ ദക്ഷിണ റെയിൽവേ റദ്ദാക്കി.

Story Highlights Priminister help to thamilnad and puthuserry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top