‘സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ല’; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിദഗ്ധരുമായി വിശദമായ ചർച്ചശേഷമേ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പൊതുപരീക്ഷവഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകൾക്കായി സ്കൂളുകളും കോളജുകളും തുറക്കണയെന്ന കാര്യം പരിഗണനയിലുണ്ട്. എന്നാൽ, ചെറിയ ക്ലാസിലെ കുട്ടികൾ ഈ അവസ്ഥയിൽ സ്കൂളിൽ പോയി പഠിക്കുകയെന്നത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. രോഗ വ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് കുറയുന്ന സാഹചര്യത്തിൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്ന കാര്യത്തിൽ മുൻകരുതൽ സ്വീകരിച്ചുകൊണ്ട് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Story Highlights – school and college no decision will be taken soon opening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here