നിങ്ങളെ കുറിച്ച് ഒരു വ്യാജ വാർത്ത വന്നാൽ എന്ത് ചെയ്യണം ? എങ്ങനെ നേരിടണം ?

സോഷ്യൽ മീഡിയയിൽ ജനം സജീവമായതോടെ ഏറ്റവും കൂടുതൽ വെല്ലുവിളിയായത് വ്യാജ വാർത്തകളാണ്. വായിച്ചാൽ വ്യാജമെന്ന് തോന്നാത്ത രീതിയിൽ അത്രയധികം വിശ്വാസ്യതയുടെ മേമ്പൊടി ചേർത്ത് വിളമ്പുന്ന ഈ വാർത്തകൾ പലപ്പോഴും പല രീതിയിലാണ് ബാധിക്കുന്നത്. ഒരു വ്യക്തിക്കെതിരെ ജനങ്ങളിൽ തെറ്റിദ്ധാരണ പരുത്തുന്നു എന്നതിലുമപ്പുറം ചിലപ്പോൾ ആളുകൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ വരെ ഇത്തരം വാർത്തകൾ കാരണമായിട്ടുണ്ട്.
ചായയും ചർച്ചയും എന്ന ഇൻഫോർമേറ്റിവ് വെബ്‌സീരിസിലെ രണ്ടാം എപ്പിസോഡിലെ വിഷയവും ഇത് തന്നെയാണ്. കുട്ടേട്ടന്റെ ചായക്കട നടത്തുന്ന ഉമാകാന്തനെ കുറിച്ച് പുറത്തിറങ്ങിയ വ്യാജ വാർത്തയെ കുറിച്ചാണ് എപ്പിസോഡ്. ഒരു വ്യാജ വാർത്ത എങ്ങനെ പലരുടേയും ജിവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു എന്നതാണ് ഈ എപ്പിസോഡിന്റെ പ്രമേയം. വ്യാജ വാർത്തകൾ എങ്ങനെ തടയാമെന്നും എങ്ങനെ തിരിച്ചറിയാമെന്നും ഈ എപ്പിസോഡിലൂടെ പറഞ്ഞ് തരുന്നു.
സ്ഥിരം ചായക്കടയിലെ സമയം കൊല്ലി ചർച്ചകളിൽ നിന്നും മാറി ചർച്ചകളിലൂടെ ലോക അറിവുകളും വിജ്ഞാനങ്ങളും പകരുകയാണ് ചായയും ചർച്ചയും എന്ന ഇൻഫോമെറ്റിവ് വെബ് സീരീസ്. വിനോദവും വാർത്തയും പ്രേക്ഷകർക്ക് സമ്മാനിച്ച ഇൻസൈറ്റ് മീഡിയ സിറ്റിയുടെ മറ്റൊരു ഡിജിറ്റൽ സംരംഭമായ ക്യു ടിവിയിലാണ് ‘ചായയും ചർച്ചയും’.
പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹാസ്യ രൂപത്തിൽ ഒരു ചായക്കടയിൽ സംഭവിക്കുന്ന കാര്യങ്ങൾ പറയുകയും ഒപ്പം അതിനിടെ ചില അറിവുകളും പകരുകയാണ് ‘ചായയും ചർച്ചയും’. വൈ, ഹിമാലയത്തിലെ കശ്മലൻ എന്നീ ചിത്രങ്ങളിലൂടെയും, ഫൽവേഴ്‌സിന്റെ ഡബിൾ ഡെക്കർ എന്ന വെബ് സീരീസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ആനന്ദ് മന്മഥൻ അടക്കമുള്ളവരാണ് ഈ ഇൻഫോമേറ്റിവ് വെബ് സീരീസിലും വേഷമിടുന്നത്.
Story Highlights – fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here