Advertisement

ശ്രീ നഗറിന് സമീപം വീണ്ടും ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

November 26, 2020
7 minutes Read
attack

ജമ്മു കശ്മീരിലെ ശ്രീ നഗറിന് സമീപം വീണ്ടും ഭീകരാക്രമണം. രണ്ട് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. മാരുതി വാഹനത്തിലെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ നിറയോഴിക്കുകയായിരുന്നു.

ശ്രീനഗര്‍-ബാരമുള്ള ഹൈവേയിലായിരുന്നു സംഭവം. മൂന്ന് ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇവര്‍ ഗ്രനേഡ് എറിയുകയും ചെയ്തുവെന്ന് വിവരം. സംഭവത്തിന് ശേഷം കാറില്‍ തന്നെ ഭീകരന്‍ രക്ഷപ്പെട്ടുവെന്ന് കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഭീകര സംഘടനയായ ജയ്‌ഷെയ്ക്ക് സ്വാധീനമുള്ള സ്ഥലമാണിതെന്നാണ് വിവരം. സ്ഥലത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി. രണ്ട് പാകിസ്താന്‍ സ്വദേശികളും ഒരു കശ്മീര്‍ സ്വദേശിയുമാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights srinagar, terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top