Advertisement

അടുത്തവർവഷത്തെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മമത ബാനർജി

November 26, 2020
2 minutes Read
mamatha banerjee kick starts loksabha election campaign

അടുത്തവർവഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബാൻകുരയിൽ റാലി നടത്തിയാണ് മമത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

‘ഈ നാടിന്റെ ശാപമാണ് ബി.ജെ.പി. അതൊരു രാഷ്ട്രീയ പാർട്ടിയല്ല. നുണകളുടെ കുപ്പതൊട്ടിയാണ്’- മമത പറഞ്ഞു. തെരഞ്ഞെടുപ്പ് വരുേമ്പാഴെല്ലാം അവർ നാരദ ഒളികാമറ ഓപ്പറേഷനും ശാരദ ചിട്ടിഫണ്ട് തട്ടിപ്പും തൃണമൂലിനെതിരെ ഉയർത്തികൊണ്ട് വരുമെന്നും മമത തുറന്നടിച്ചു.

ബി.ജെ.പിയെയോ അവരുടെ അന്വേഷണ ഏജൻസികളെയോ ഞാൻ ഭയക്കില്ലെന്നത് വ്യക്തമാണെന്നും അവർ തന്നെ അറസ്റ്റ് ചെയ്താൽ ജയിലിലിരുന്ന് തെരഞ്ഞെടുപ്പ് ജയിക്കുമെന്നും മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃണമൂൽ പ്രവർത്തകർക്കും എം.എൽ.എമാർക്കും ബി.ജെ.പി പണം വാഗ്ദാനം ചെയ്യുകയാണെന്നും മമത ആരോപിച്ചു.

Story Highlights mamatha banerjee kick starts loksabha election campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top