സി എം രവീന്ദ്രന്റെ ആശുപത്രിവാസത്തില്‍ സംശയം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആശുപത്രിവാസത്തില്‍ സംശയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിക്കണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നതായും ഇക്കാര്യത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഒത്തുകളിയുണ്ടെന്നും മുല്ലപ്പളളി ആരോപിച്ചു.
Read Also : അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ
തെരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളില്‍ കെ മുരളീധരന്‍ സംയമനം പാലിക്കണമെന്നും കെപിസിസി പ്രസിഡന്റ്. അച്ചടക്കമുളള നേതാവാണ് മുരളീധരനെന്നും വടകരയിലെ പ്രചാരണത്തില്‍ കെ മുരളീധരന്‍ സജീവമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പളളി പറഞ്ഞു. മുരളീധരനുമായി അഭിപ്രായവ്യത്യാസങ്ങളില്ല. ചില കാര്യങ്ങളില്‍ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടുണ്ട്. വടകരയിലേതുള്‍പ്പെടെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും മുല്ലപ്പളളി പ്രതികരിച്ചു.
Story Highlights – mullappally ramchandran, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here