പട്ടിക ജാതി/വർഗ വിഭാഗത്തിലെ പാവപ്പെട്ടവർക്കായി പുതിയ പദ്ധതി; ഡയറക്ട് ക്യാഷ് ട്രാൻസ്ഫറിന് തീരുമാനവുമായി കേന്ദ്രസർക്കാർ

പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിലെ പാവപ്പെട്ടവർക്കായി പുതിയ പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്ര സർക്കാർ. ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
നീതി ആയോഗിന്റെ നിർദേശം സ്വീകരിച്ചാണ് പുതിയ നടപടിക്കൊരുങ്ങുന്നത്. ബ്രസിലിന്റെ ബോൾസാ ഫാമിലിയ മാത്യകയാക്കിയാണ് ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ പദ്ധതി നടപ്പിലാക്കുക. സ്കൂളുകളിൽ പോകുന്ന വാക്സിനുകൾ സ്വീകരിച്ച കുട്ടികളുടെ മാതാപിതക്കൾക്ക് ആണ് പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കുകയുള്ളു. മാസം വരുമാനം 5000 ത്തിൽ താഴെ ആയിരിക്കണമെന്നും നിബന്ധനയുണ്ട്.
പദ്ധതിയുടെ ഭാഗമായി 40,000 കോടി ഇപ്രകാരം നൽകാനാണ് തീരുമാനം. സബ്സിഡികളുടെ രൂപത്തിൽ അല്ലാതെ അർഹരായവർക്ക് നേരിട്ട് പണം നൽകുന്ന പദ്ധതിയാണ് ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ.
Story Highlights – center gives nod for direct cash transfer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here