Advertisement

കേരളത്തിലെ നിലവിലെ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലം: കെ സുരേന്ദ്രന്‍

November 27, 2020
1 minute Read
state government is trying to obstruct investigation : K. Surendran

കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പ്രവണത മാറും, ആദ്യമായി ബിജെപി ഇത്തവണ ഭരണം കൈവരിക്കുമെന്നും സുരേന്ദ്രന്‍.

സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തില്‍ ഇരു പാര്‍ട്ടികളോടും വിയോജിപ്പ് നിലനില്‍ക്കുന്നു. പകരം മോദി അനുകൂല നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. സ്വര്‍ണക്കടത്തിലും മയക്കു മരുന്ന് കേസിലും മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ജനവിരോധം നിലനില്‍ക്കുന്നു. അത് ഉയര്‍ത്തിക്കാണിക്കാനോ അതിനെതിരെ പ്രവര്‍ത്തിക്കാനോ യുഡിഎഫിന് ആവില്ല. ഈ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights nda, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top