നിലതെറ്റാതെ ഹൈദരാബാദും ബെംഗളൂരുവും; ഫറ്റോർഡയിൽ ഗോൾരഹിത സമനില

ഐഎസ്എലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ബെംഗളൂരു എഫ്സിയ്ക്ക് ഗോൾരഹിത സമനില. ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഫിനിഷിംഗിലെ പാളിച്ചകൾ ഗോൾ വരൾച്ചയ്ക്ക് കാരണമാവുകയായിരുന്നു. ഇതോടെ 2 മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം 4 പോയിൻ്റുമായി ഹൈദരാബാദ് പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 2 മത്സരങ്ങളിലും സമനില വഴങ്ങിയ ബെംഗളൂരു 2 പോയിൻ്റുമായി ആറാം സ്ഥാനത്താണ്.
ഇരു ടീമുകളും ആക്രമണ ഫുട്ബോൾ കാഴ്ച വെച്ച മത്സരത്തിൽ ഹൈദരാബാദാണ് കളത്തിൽ കൂടുതൽ ഒത്തിണക്കം കാണിച്ചത്. ബെംഗളൂരു പ്രതിരോധത്തെ പലപ്പോഴും പിളർത്തിയ ഹൈദരാബാദ് എണ്ണം പറഞ്ഞ അവസരങ്ങളും സൃഷ്ടിച്ചെടുത്തു. ആദ്യ പകുതിയിൽ തന്നെ രണ്ട് മികച്ച താരങ്ങൾ പരുക്കേറ്റ് പുറത്തായിട്ടും തളരാതെ പോരാടിയ ഹൈദരാബാദ് സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് എന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
Read Also : ഐഎസ്എൽ: ഇന്ന് ബെംഗളൂരു- ഹൈദരാബാദ് മത്സരം
ഗുർപ്രീത് സിംഗിനെയോ സുബ്രത പാലിനെയോ ഒരുപാട് പരീക്ഷിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഫൈനൽ തേർഡിൽ ചലനമുണ്ടാക്കാൻ ഇരുവരും ബുദ്ധിമുട്ടി. ഹൈദരാബാദ് സ്ട്രൈക്കർ സൻ്റാന ബോക്സിനുള്ളിൽ ന്നിന്ന് ഉതിർത്ത ഒരു ഫ്രീ ഹെഡർ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധു തട്ടിയകറ്റിയതാണ് മത്സരത്തിലെ ഒരേയൊരു ക്ലിയർ ചാൻസ്. ഫിസിക്കൽ ഗെയിം പുറത്തെടുത്ത ബെംഗളൂരു രണ്ട് മഞ്ഞ കാർഡും സ്വന്തമാക്കി.
Story Highlights – hyderabad fc drew with bengaluru fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here