Advertisement

കുറഞ്ഞ ഓവർ നിരക്ക്; തോൽവിക്ക് പിന്നാലെ ഇരട്ട പ്രഹരമായി ഇന്ത്യക്ക് പിഴ

November 28, 2020
2 minutes Read
India Fined Over Rate

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇരട്ട പ്രഹരമായി ഇന്ത്യൻ ടീമിനു പിഴ. കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിലാണ് മാച്ച് റഫറി ടീമിനു പിഴ വിധിച്ചത്. മത്സര ഫീസിൻ്റെ 20 ശതമാനം പിഴയാണ് താരങ്ങൾ ഒടുക്കേണ്ടത്. നിശ്ചിത സമയത്ത് എറിഞ്ഞുതീർക്കേണ്ട ഓവറുകളിൽ ഒരു ഓവർ കുറവായാണ് ഇന്ത്യ പൂർത്തിയാക്കിയത്.

Read Also : ടി-20 ലോകകപ്പിൽ പന്തെറിയും; ഹർദ്ദിക് പാണ്ഡ്യ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. 66 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോൺ ഫിഞ്ചിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് എന്ന കൂറ്റൻ സ്കോറാണ് നേടിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 375 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനേ സാധിച്ചുള്ളൂ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ഓസ്ട്രേലിയ അർഹിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി 90 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ടോപ്പ് സ്കോററായി. ശിഖർ ധവാൻ 74 റൺസെടുത്തു. ഓസീസിനായി ആദം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി.

കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

Story Highlights India Fined For Slow Over-Rate In 1st ODI Against Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top