സംഘപരിവാറിൽ നിന്ന് വധ ഭീഷണി; പൊലീസ് സംരക്ഷണം നൽകുന്നില്ല: ബിന്ദു അമ്മിണി

സംഘപരിവാർ വധ ഭീഷണിക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി കോഴിക്കോട് വർത്താ സമ്മേളനത്തിൽ പറഞ്ഞു. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയിൽ ഇനി പോകില്ലെന്നും പോയത് സംഘപരിവാർ അഴിഞ്ഞാട്ടത്തിന് മറുപടി നൽകാനാണെന്നും ബിന്ദു പറഞ്ഞു. പോയതിൽ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.
18ന് രാത്രി ഫോണിലൂടെ ദിലീപ് വേണുഗോപാൽ ഭീഷണിപ്പെടുത്തി. കത്തിച്ചു കളയും എന്നാണ് ഭീഷണി. ഡിജിപിക്ക് പരാതി നൽകിയിട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രതിയുടെ ഫോൺ പിടിച്ചെടുക്കുന്നില്ല. എന്നാൽ പൊലീസ് തന്റെ ഫോൺ നൽകാൻ നോട്ടിസ് നൽകിയിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു.
ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും സുപ്രിംകോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം ഇല്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. നാളെ താൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.
Story Highlights – murder threat from sanghparivar says bindu ammini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here