ചുവന്ന മുണ്ടും ഷർട്ടും തലപ്പാവും, കഴുത്തിൽ രുദ്രാക്ഷമാല; ഇത് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി

വേഷത്തിൽ വ്യത്യസ്തനായൊരു സ്ഥാനാർഥിയുണ്ട് തൃശൂർ എരുമപ്പെട്ടിയിൽ. കാഞ്ഞിരക്കോട് 13-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കൊടുമ്പിൽ മുരളി.
ചുവന്ന നിറത്തിലുള്ള മുണ്ടും ഷർട്ടും. തലയിൽ ചുവന്ന തുണികൊണ്ടുള്ള തലപ്പാവും കഴുത്തിൽ രുദ്രാക്ഷമാലയും. സ്വാമി അനുഗ്രഹം കൊടുക്കാനിറങ്ങിയതാണെന്ന് ഒറ്റ നോട്ടത്തിൽ നാം തെറ്റിദ്ധരിക്കുമെങ്കിലും തൃശൂർക്കാർക്ക് ഇത് സ്ഥിരം കാഴ്ചയാണ്.
തൃശൂർ എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് 13 വാർഡ് എൽഡി എഫ് സ്ഥാനാർത്ഥിയാണ് കൊടുമ്പിൽ മുരളി. സ്വാമിയാണോ എന്ന് ചോദിച്ചാൽ നാട്ടുകാർക്ക് കൊടുമ്പിൽ മുരളി സഖാവ് സ്വാമിയാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഈ വേഷത്തിലാണ് നടപ്പ്. കൊടുമ്പിൽ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പുകാരനായപ്പോൾ സ്വീകരിച്ചതാണ് സ്വാമി വേഷം.
കർഷക കുടുംബത്തിൽ ജനിച്ച മുരളി എസ്‌എഫ്ഐ പ്രവർത്തകനായാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. കൊടുമ്പിൽ വാർഡിൽ നിന്നും മുൻപ് രണ്ട് തവണ മെമ്പർ ആയി പ്രവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
Story Highlights – swami candidate ldf thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here