മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം. മറഡോണയുടെ ചികിത്സയുടെ കാര്യത്തില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും ആരോപിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
ഇതേ തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. മറഡോണയുടെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലുമാണ് പൊലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു.
Story Highlights – Diego Maradona dies: Police raid house and clinic of football legend’s doctor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here