ഐഎസ്എൽ; മൂന്നാം മത്സരത്തിനായി ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു; ചെന്നൈയിനെതിരെ ടീമിൽ ശ്രദ്ധേയ മാറ്റം

ഐഎസ്എലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടും. രണ്ട് മത്സരങ്ങൾ കളിച്ചെങ്കിലും ഇനിയും വിജയിക്കാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സ് ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ചെന്നൈയിൻ എഫ്സിയാവട്ടെ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിരുന്നു. ബംബോളിം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ജയിക്കാനുറപ്പിച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഫോർമേഷനിലടക്കം മാറ്റം വരുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. 4-3-3 എന്ന ഫോർമേഷൻ മാറ്റി 3-5-2 എന്ന ഫോർമേഷനാണ് ഇന്ന് വിക്കൂന പരീക്ഷിച്ചിരിക്കുന്നത്. നിഷു, കോസ്റ്റ, ബക്കാരി എന്നിവർ പ്രതിരോധത്തിൽ തുടർന്നപ്പോൾ ജസൽ ബെഞ്ചിലാണ്. പുയ്തിയക്ക് പകരം ദെനചന്ദ്രയും ജസലിനു പകരം നാവോറമും മധ്യനിരയിൽ ഇറങ്ങി. വിസൻ്റെ ഗോമസിനെ മാറ്റി ഫക്കുണ്ടോ പെരേരയ്ക്ക് ആക്രമണ ചുമതല നൽകി. ഗാരി ഹൂപ്പർ സെക്കൻഡ് സ്ട്രൈക്കറുടെ റോളിലാണ്. കഴിഞ്ഞ മത്സരത്തിൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്ന സഹലും പരുക്കിനെ തുടർന്ന് രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന കെപി രാഹുലും ഇന്ന് ബഞ്ചിലുണ്ട്.
രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം വെറും ഒരു പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ചെന്നൈയിൻ നാലാം സ്ഥാനത്തുമാണ്.
Story Highlights – kerala blasers chennaiyin fc isl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here