‘രജനി മക്കൾ മൻട്രം’ ത്തിന്റെ യോഗം വിളിച്ച് രജനി കാന്ത്

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചർച്ചയിക്കിടയിൽ രജനി മക്കൾ മൻട്രത്തിന്റെ യോഗം വിളിച്ച് നടൻ രജനി കാന്ത്. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈയിലാണ് യോഗം ചേരുക. രജനി കാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗമാണ് നാളെ നടക്കുന്നത് പാർട്ടി പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് നാളത്തെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ചെന്നൈ കോടമ്പാക്കത്ത് രജനി കാന്തിന്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ രാവിലെ പത്ത് മണിക്ക് യോഗം തുടങ്ങും. രജനി മക്കൾ മൻട്രത്തിന്റെ സംസ്ഥന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. ഓരോ നേതാവുമായും നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന തരത്തിലായിരിക്കും യോഗം.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിന്ന് രജനി കാന്ത് പിന്നാക്കം പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് പിന്നീട് രജനി കാന്ത് അറിയിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണ് രജനി മക്കൾ മൻട്രത്തിന്റെ യോഗം നടക്കുന്നത്.
Story Highlights – Rajinikanth calls a meeting of ‘Rajini Makkal Mantra’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here