രാജ്യത്തെ 30 കോടി ജനങ്ങൾക്ക് അടുത്ത വർഷം ഓഗസ്റ്റോടെ കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ 30 കോടി ജനങ്ങൾക്ക് അടുത്ത വർഷം ഓഗസ്റ്റോടെ കൊവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊവിഡ് സുരക്ഷാ ബോധവത്‌കരണത്തിന്റെ ഭാഗമായി പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിൽ മാസ്കും സോപ്പും വിതരണം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശക്തമായ ആയുധം മാസ്കും സാനിറ്റൈസറുമാണെന്നും മന്ത്രി പറഞ്ഞു.
ലോകത്ത് കൊവിഡ് മുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ രാജ്യം ഏറെ മുന്നേറി. ദിനംപ്രതി 10 ലക്ഷത്തിലേറെ പേർക്ക് കൊവിഡ് പരിശോധ നടത്തുന്നുണ്ട്. കൊവിഡിനെ എത്രയും വേഗം പിടിച്ചുകെട്ടാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – Centre to vaccinate around 300 mn by July-August: Harsh Vardhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here