Advertisement

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുകാരൻ മരിച്ചു

November 30, 2020
2 minutes Read

മുണ്ടക്കയം സംഗീത് – അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് ആണ് മരിച്ചത്. വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടിൽ സംഗീത്- അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ്(6) ആണ് മരിച്ചത്.

പൈങ്ങണയ്ക്ക് സമീപമായിരുന്നു അപകടം. എതിർ ദിശയിലായി വന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സഞ്ജയ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ സംഗീത്, അനുമോൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Story Highlights Six-year-old boy dies in car-bike collision in Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top