രാജ്യവ്യാപകമായി ശനിയാഴ്ച പ്രതിഷേധം നടത്താന്‍ കര്‍ഷക കൂട്ടായ്മയുടെ ആഹ്വാനം

രാജ്യവ്യാപകമായി ശനിയാഴ്ച പ്രതിഷേധം നടത്താന്‍ കര്‍ഷക കൂട്ടായ്മയുടെ ആഹ്വാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കിസാന്‍ മുക്തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കരട് സമര്‍പ്പിച്ചു.
ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. വരുന്ന ശനിയാഴ്ച രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കണമെന്ന് കിസാന്‍ മുക്തി മോര്‍ച്ച ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കരടില്‍ കാര്‍ഷിക നിയമങ്ങളിലെ കര്‍ഷക വിരുദ്ധമായ വ്യവസ്ഥകള്‍ അക്കമിട്ടു അറിയിച്ചു. താങ്ങുവിലയില്‍ മാത്രം ഉറപ്പ് ലഭിച്ചാല്‍ പോരെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം, സിംഗു അതിര്‍ത്തിയിലേക്ക് നൂറ് കണക്കിന് കര്‍ഷകര്‍ എത്തികൊണ്ടിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങളാണ് കര്‍ണാല്‍ ദേശീയപാതയിലും സമീപ പാതകളിലും പ്രക്ഷോഭം തുടരുന്നത്.
Story Highlights – Farmers’ group calls for nationwide protest on Saturday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here