Advertisement

മലയാളിയായ മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു; സംസ്കാരം തൃശൂരിൽ

December 2, 2020
2 minutes Read
goalkeeper Francis Ignatius dies

മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെയാണ് മരണപ്പെട്ടത്. മൃതദേഹം സ്വദേശമായ തൃശൂരിൽ എത്തിച്ചു. സംസ്കാരം നാളെ 10 മണിക്ക് പുത്തൻപള്ളി സെമിത്തേരിയിൽ നടക്കും.

Read Also : മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സിന്റെ ഹൃദയം തൊടുന്ന ആദരം; പൊട്ടിക്കരഞ്ഞ് മകൾ

വിക്ടർ മഞ്ഞിലയ്ക്കു ശേഷം ഇന്ത്യൻ ക്രോസ്ബാറിനു കീഴിൽ നിന്ന മലയാളിയാണ് ഫ്രാൻസിസ് ഇഗ്നേഷ്യസ്. മിസ്റ്റർ ഡിപ്പൻഡബിൾ എന്ന വിശേഷണത്തിനുടമയായിരുന്ന ഇദ്ദേഹം 1992ൽ കൊച്ചിയിലും ചെന്നൈയിലുമായി‍ സാവോ പോളോ ടീമിനെതിരെ നടന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു. കേരള പൊലീസിലാണ് ഫ്രാൻസിസ് ആദ്യ കളിച്ചത്. പിന്നീട് ഐടിഐയിലേക്ക് മാറി. ഐടിഐയ്ക്കു വേണ്ടി 2000 വരെ കളിച്ച അദ്ദേഹം ഫെഡറേഷൻ കപ്പ്, ഡ്യുറാൻഡ് കപ്പ്, സിക്കിം ഗോൾഡ് കപ്പ്, ഭൂട്ടാൻ കിങ് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ഗോൾവല സംരക്ഷിച്ചു. 1993ൽ ബെംഗളൂരുവിൽ സ്റ്റാഫോർഡ് കപ്പ് ജേതാക്കളായപ്പോൾ ഫ്രാൻസിസ് ആയിരുന്നു ഐടിഐ ടീം ക്യാപ്റ്റൻ. ഐടിഐയിലായിരിക്കെ കർണാടക ടീമിൽ, കേരളത്തിനെതിരെയും കളിച്ചിട്ടുണ്ട്.

തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ആലപ്പാട്ട് ചൊവ്വൂക്കാരൻ റോസ് വില്ലയിൽ പരേതനായ സി എൽ ഇഗ്നേഷ്യസിന്റെ മകനാണ്. മാതാവ്: റോസി. ഭാര്യ: ബിന്ദു ഫ്രാൻസിസ്. മക്കൾ: ഇഗ്നേഷ്യസ്, ഡെയ്നി.

Story Highlights former Indian goalkeeper Francis Ignatius dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top