കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്; ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി

കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. റെയ്ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയുടെ ഉള്ളടക്കത്തില്‍ നിന്ന് എല്ലാം വ്യക്തമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി രാജി വയ്‌ക്കേണ്ടത് ചെന്നിത്തലയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് സാധാരണമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പരിശോധനയെ വിമര്‍ശിച്ച് മന്ത്രിമാര്‍ പ്രതികരിക്കാറില്ലെന്നും കാനം. ഉദ്യോഗസ്ഥരോ ചെയര്‍മാനോ പ്രതികരിക്കേണ്ടിടത്ത് മന്ത്രി പരസ്യ പ്രസ്താവന നടത്തിയെന്നും കാനം പറഞ്ഞു. ധനമന്ത്രി പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും കാനം വ്യക്തമാക്കി.
Read Also : കെഎസ്എഫ്ഇയിലെ റെയ്ഡ്; സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലും നിലപാടില്‍ ഉറച്ച് ധനമന്ത്രി
അതേസമയം ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. തോമസ് ഐസക് മന്ത്രിസ്ഥാനം രാജി വയ്ക്കുന്നതാണ് മാന്യതയെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. മന്ത്രി പ്രഥമ ദൃഷ്ട്യാ ഭരണഘടനാ ലംഘനം നടത്തിയെന്നും എംഎല്‍എ.
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തയാള്‍ എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ്. ധനമന്ത്രിയെ മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ധനമന്ത്രിക്ക് എതിരെ കേസെടുക്കണം. കെഎസ്എഫ്ഇയ്ക്ക് എതിരെ ഉയര്‍ന്ന പരാതികള്‍ ഗൗരവമുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights – a vjijayaraghavan, cpim, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here