സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനാര്‍ത്ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ഥാനാര്‍ത്ഥികള്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതും സ്ഥാനാര്‍ത്ഥികളായ ആശാ വര്‍ക്കര്‍മാര്‍ മരുന്ന് വിതരണം ചെയ്യുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാമെന്ന് കമ്മീഷന്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇതിന് പകരം സംവിധാനം ഒരുക്കുന്നതിനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. വരണാധികാരികള്‍ സ്ഥാനാര്‍ത്ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കും.
Story Highlights – Election Commission urges candidates not to distribute government benefits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here