കര്‍ഷക സമരം വീണ്ടും ശക്തമാകുന്നു; ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക്

എട്ടാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നു. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തി. കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടക്കുന്ന ഇന്ന് നഗരത്തില്‍ അടക്കം സുരക്ഷ ശക്തമാക്കി.
പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം പൂര്‍ണമായും സ്തംഭിച്ചു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്.
Read Also : കര്‍ഷക പ്രക്ഷോഭം; കേന്ദ്രം ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക്
കേന്ദ്രസര്‍ക്കാരുമായി ഇന്ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങിയേക്കും.
കര്‍ഷകരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്നും ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തികളിലെ കര്‍ഷക സമരം നിലവില്‍ തന്നെ ഡല്‍ഹിയിലെ പഴം-പച്ചക്കറി വരവിനെ ബാധിച്ചു.
കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ വിളിക്കാത്തതില്‍ ബുറാഡിയില്‍ സമരം ചെയ്ത കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാക്കുപാലിച്ചില്ലെന്ന് ബുറാഡിയില്‍ സമരം ചെയ്യുന്ന ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. ബുറാഡിയില്‍ സമരമിരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
Story Highlights – farmers protest, delhi chalo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here