ബുറേവി ദുര്‍ബലം; തിരുവനന്തപുരം വിമാനത്താവളം തുറക്കും

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാല് മണിയോടെ തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാലു മണി മുതല്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കും. ബുറേവി ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചത്.
ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ നിര്‍ത്തിവയ്ക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, ബുറേവി ദുര്‍ബല ന്യൂനമര്‍ദ്ദമായാണ് കേരളത്തിലേക്ക് പ്രവേശിക്കുക എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്.
Story Highlights – Burevi is weak; Thiruvananthapuram airport to open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here