കൊവിഡ്; കര്‍ഷകരുടെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക
പ്രക്ഷോഭത്തിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി. കര്‍ഷകസമരം ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ ഉടന്‍ ഡല്‍ഹിയില്‍ നിന്നമാറ്റണമെന്നുമാണ് റിട്ട് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകനായ ;ഓം പ്രകാശ് പരിഹാര്‍ ആണ് ഹര്‍ജി നല്‍കിയത്.
അതേസമയം, കിസാന്‍ മുക്തി മോര്‍ച്ച രാജ്യത്ത് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താന്‍ സാധിച്ചില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.
Story Highlights – covid; Petition filed to end the farmers’ strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here