Advertisement

പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ​ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി

December 4, 2020
1 minute Read

പുനർനിർമാണം പുരോഗമിക്കുന്ന പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. ഈ മാസം തന്നെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം. ഗതാഗത തടസം‌ ഒഴിവാക്കാൻ രാത്രിയിലാണ് ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്.

പാലം പുനർനിർമാണത്തിനായി ഒക്ടോബർ 8നാണ് പഴയ ഗർഡറുകൾ നീക്കി തുടങ്ങിയത്. രണ്ട് മാസമാകുമ്പോഴേക്കും പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. മുറിച്ച് നീക്കിയ പതിനെട്ടിൽ 8 പിയർക്യാപ്പുകളുടെയും പണികൾ പൂർത്തിയായതോടെയാണ് ഇതിന് മുകളിലായി ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയത്. 35 ടണ്ണിലധികം ഭാരമുള്ള ഗർഡറുകൾ പ്രത്യേക വാഹനത്തിലെത്തിച്ചാണ് യന്ത്രസഹായത്തോടെ പില്ലറുകളിൽ സ്ഥാപിക്കുന്നത്. നാല് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ പുലർച്ചയോടെ പൂർത്തിയായി. ആകെ 102 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്.

ഡിഎംആർസിയുടെ കളമശേരിയിലെ യാര്‍ഡിലാണ് പുതിയ ഗർഡറുകൾ നിർമിക്കുന്നത്. രാത്രിയിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ വാഹനഗതാഗതം ഭാഗികമായി മാത്രമാണ് നിയന്ത്രിക്കുന്നത്. സെപ്റ്റംബർ 28നാണ് തകർച്ചയിലായ പാലത്തിൻ്റെ പുനർനിർമാണം തുടങ്ങിയത്. മാർച്ച് അവസാനത്തോടെ പണികൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.

Story Highlights Palarivattom bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top