പൊലീസ് അനാവശ്യമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് തൃശൂരിൽ ട്രാൻസ്ജെൻഡർമാരുടെ പ്രതിഷേധ മാർച്ച്

തൃശൂരിൽ ട്രാൻസ്ജെൻഡർമാർ ഡിഐജി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അനാവശ്യമായി പൊലീസ് ഉപദ്രവിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. താമസ സ്ഥലങ്ങളിലടക്കം പിന്തുടർന്ന് ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഡിഐജിക്ക് പരാതി നൽകി.
കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരമായി പൊലീസ് തങ്ങളെ പിന്തുടർന്ന് ഉപദ്രവിക്കുന്നതയി ദൃശ്യങ്ങൾ സഹിതം ചൂണ്ടി കാണിച്ചാണ് ട്രാൻസ്ജെൻഡർമാരുടെ പരാതി. താമസിക്കുന്ന സ്ഥലത്ത് നിന്നും ബലമായി ഇറക്കിവിട്ടതായും ഇവരിൽ ചിലർ പരാതിപ്പെടുന്നു.
ഈസ്റ്റ് സിഐ ലാൽകുമാറിനെയും , എസ്ഐ ഷിനോജിനെയും സർവീസിൽ നിന്ന് പിരിച്ച് വിടുക, വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, ട്രാൻസ്ജെന്റർ വ്യക്തികൾക്ക് നേരെയുള്ള പൊലീസിന്റെ കാടത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് ഡിഐ ജി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു.
സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡിഐജിക്കും, സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
Story Highlights – thrissur transgenders protest march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here