Advertisement

ബഹ്റൈനിലും കൊവിഡ് വാക്സിന് അനുമതി

December 5, 2020
1 minute Read

ബഹ്റൈനിലും കൊവിഡ് വാക്സിന് അനുമതി. യുകെയ്ക്ക് പിന്നാലെയാണ് ബഹ്റൈന്റെ നടപടി. ഫൈസര്‍ നിര്‍മിച്ച വാക്സിന് തന്നെയാണ് ബഹ്റൈനും അനുമതി നല്‍കിയിരിക്കുന്നത്.

അടുത്ത ആഴ്ച മുതല്‍ കുത്തിവയ്പ്പെടുത്ത് തുടങ്ങാനാണ് നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യം പരി​ഗണന നൽകുന്നത്. ഇതോടെ ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ. ബ്രിട്ടനാണ് ഫൈസർ നിർമിച്ച വാക്സിന് ആ​ദ്യം അനുമതി നൽകിയത്.

ചൈന നിര്‍മിച്ച കൊവിഡ് വാക്സിനായ സിനോഫാം ആരോഗ്യപ്രവര്‍ത്തര്‍ക്ക് നല്‍കാന്‍ നവംബറില്‍ത്തന്നെ ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു. ഫൈസര്‍ വാക്സിന്‍ 95 ഫലപ്രദമാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Story Highlights Bahrain now second nation to grant Pfizer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top