തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി കോൺഗ്രസ്-സി.പി.ഐ,എം സംഘർഷം; 30ഓളം പേർക്കെതിരെ കേസ്

തൃശൂർ അമ്മാടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോണ്‍ഗ്രസ്- സി.പി.ഐ.എം സംഘർഷത്തിൽ 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. സ്ഥലത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചു. സംഘർഷത്തിനിടെ സിഐയ്ക്ക് പരുക്കേറ്റിരുന്നു.
തൃശൂർ പാറളത്ത് പഴയ കള്ളുഷാപ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോൺഗ്രസ്-സി.പി.ഐ.എം പ്രവർത്തകർ തമ്മിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. ഇരുമുന്നണികളുടേയും പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സി.പി.ഐ.എം സ്ഥാപിച്ച ബോർഡുകൾ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് സി.പി.ഐഎം ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ സി.പിഐ.എം പ്രവർത്തകർ എതിർത്തുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
ഇരു കൂട്ടരേയും സംഭവസ്ഥലത്തു നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് ചേര്‍പ്പ് സി.ഐക്ക് പരുക്കേറ്റത്. പാറളം പഞ്ചായത്തിലെ എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളിലാണ് എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും തെരഞ്ഞെടുപ്പ് ബോർഡുകൾ ഏറെയും നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
Story Highlights – congress-cpim conflict over flex board thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here