ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്ളിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 5,6 തിയതികളിലാണ് നെറ്റ്ഫ്ളിക്സ് സൗജന്യമായിരിക്കുക.
ഇതിനായി ആദ്യം നെറ്റ്ഫ്ളിക്സിൽ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കിൽ സന്ദർശിച്ച ശേഷം സൈനപ്പ് ചെയ്യാം. നിങ്ങളുടെ ആൻഡ്രോയിഡ്/ഐഒഎസ് ഫോൺ, സ്മാർട്ട് ടിവി എന്നിങ്ങനെ ഏത് ഉപകരണത്തിൽ വേണമെങ്കിലും നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യാവുന്നതാണ്.
സ്ട്രീംഫെസ്റ്റ് കാലയളവിൽ നിങ്ങളുടെ പേയ്മെന്റ് വിവരങ്ങളായ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് വിവരങ്ങളൊന്നും നൽകേണ്ടതില്ല. നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, പാസ്‍വേർഡ് എന്നിവ മാത്രം മതി.
നെറ്റ്ഫ്ളിക്സ് സൗജന്യ സ്ട്രീമിംഗ് സേവനം ലഭിക്കാൻ നിരവധി പേരാണ് നിലവിൽ സൈനപ്പ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോൾ ഉപഭോക്താക്കൾ സ്ട്രീംഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന സന്ദേശം വരാം. എന്നാൽ നിരാശരാകേണ്ട എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിങ്ങൾ നൽകിയിരിക്കുന്ന ഇ-മെയിൽ ഐഡി വഴിയോ ഫോൺ നമ്പർ വഴിയോ നിങ്ങൾക്ക് സൗജന്യ സ്ടീമിംഗ് ആസ്വദിക്കാൻ സാധിക്കുന്ന മറ്റ് ദിവസങ്ങളെ കുറിച്ച് നെറ്റ്ഫ്ളിക്സ് അധികൃതർ അറിയിക്കും.
Story Highlights – netflix free for two days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here