പൗരത്വ നിയമഭേദഗതി ജനുവരി മുതൽ നടപ്പാക്കിയേക്കും; ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതൽ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. പശ്ചിമ ബംഗാളിൽ വെച്ചാണ് ബിജെപി നേതാവിൻ്റെ പ്രഖ്യാപനം. സംസ്ഥാനത്തെ അഭയാർത്ഥികൾക്ക് പൗരത്വം നൽകാനാണ് ബിജെപിയുടെയും കേന്ദ്രത്തിൻ്റെയും ലക്ഷ്യമെന്നും കൈലാഷ് പറഞ്ഞു.
“വരുന്ന ജനുവരി മുതൽ അഭയാർത്ഥികൾക്ക് സിഎഎയുടെ കീഴിൽ പൗരത്വം നൽകിത്തുടങ്ങാമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങളിൽ നിന്നെത്തുന്ന അഭയാർത്ഥികൾക്ക് പൗരത്വം നൽകുക എന്ന സത്യസന്ധമായ ഉദ്ദേശ്യം വെച്ചിട്ടാണ് കേന്ദ്രം പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയത്.”- വിജയവർഗിയ പറഞ്ഞു.
അതേസമയം, ബംഗാൾ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഫിർഹാദ് ഹക്കിം പറഞ്ഞു.
രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിയുമ്പോൾ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറിൽ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷാ നിലപാട് വ്യക്തമാക്കിയത്. മമത ബാനർജിയെ താഴെയിറക്കി പശ്ചിമ ബംഗാളിൽ ബിജെപി ഭരണം നിലവിൽ വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
Story Highlights – CAA Likely To Be Implemented From January: BJP’s Kailash Vijayvargiya In Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here