Advertisement

അരുണാചൽ പ്രദേശിനോട് ചേർന്ന് ചൈന മൂന്ന് ​ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്

December 6, 2020
1 minute Read

ഇന്ത്യൻ അതിർത്തിയിൽ അരുണാചൽ പ്രദേശിനോട് ചേർന്ന് ചൈന മൂന്ന് ​ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. താമസക്കാർ എത്തിയതായും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തികൾ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബും ലാ പാസിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയായാണ് ​ഗ്രാമങ്ങളെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഗ്രാമത്തിന്റെ നിർമാണം 2020 ഫെബ്രുവരി 17ഓടെ പൂർത്തിയായി. ഇവിടെ 20 കെട്ടിടങ്ങളുണ്ട്. രണ്ടാമത്തെ ​ഗ്രാമത്തിന്റെ നിർമാണം നവംബർ 28 ഓടെയാണ് പൂർത്തിയായത്. ഇവിടെ 50 ഓളം കെട്ടിടങ്ങളുണ്ടെന്നാണ് വിവരം. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നത്.

ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാർത്തകളും പുറത്തുവരുന്നത്.

Story Highlights  China Sets Up 3 Villages Near Arunachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top