തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കൊവിഡ് രോഗികളുടെ തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ ട്വന്റിഫോറിനോട്. വീടുകളില്‍ എത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെങ്കില്‍ തപാലില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ സഹകരണത്തെ പ്രശംസിച്ച അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.
Read Also : പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികള്‍ നിര്‍ണയിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷണര്‍
തെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പോളിംഗ് സാമഗ്രികള്‍ വിതരണം നാളെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയാല്‍ അധികൃതര്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. വോട്ടെടുപ്പിന്റെ അന്ന് തപാല്‍ വോട്ട് എത്തിച്ചാല്‍ മതി. കൂടാതെ ഉദ്യോഗസ്ഥര്‍ നേരിട്ട് പോസ്റ്റല്‍ ബാലറ്റ് എത്തിക്കുന്ന സംവിധാനവുമുണ്ട്. മൂന്ന് മണി വരെയാണ് സമയം. കൂടാതെ വൈകുന്നേരം അഞ്ച് മുതല്‍ ആറ് മണി വരെ കൊവിഡ് പോസ്റ്റീവ് ആയ രോഗികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം. സാധാരണ വോട്ടര്‍മാരുടെ വോട്ടിംഗിന് ശേഷം കൊവിഡ് രോഗികള്‍ക്ക് വോട്ടിംഗ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – local body election, election commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here