Advertisement

അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

December 7, 2020
1 minute Read

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. നിരോധനാജ്ഞ ലംഘിച്ചതിനാണ് യാദവിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തെ പിന്തുണച്ച് അഖിലേഷ് യാദവ് രം​ഗത്തെത്തിയിരുന്നു. കർഷക സമരത്തെ അനുകൂലിച്ച് ഇന്ന് കനൗജ് ജില്ലയിൽ നടക്കാനിരുന്ന ‘കിസാൻ യാത്ര’യുടെ ഭാഗമായി അദ്ദേഹത്തിൻറെ വസതിക്ക് മുന്നിലുള്ള റോഡ് യോഗി സർക്കാർ അടച്ചു. എന്നാൽ വിലക്ക് മറികടന്ന് അഖിലേഷ് യാദവ് അനുയായികൾക്കൊപ്പം കനൗജിലേക്ക് യാത്ര തിരിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് ഇവർ മുന്നേറിയത്. പൊലീസ് യാത്ര തടഞ്ഞതോടെ റോഡിന് നടുവിൽ ഇവർ കുത്തിയിരുന്നു. തുടർന്ന് അഖിലേഷിനേയും അനുയായികളേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Story Highlights Akhilesh Yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top