കൊല്ലത്ത് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി

കൊല്ലത്ത് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ കാണ്മാനില്ലെന്നായിരുന്നു പരാതി. കഴിഞ്ഞ അഞ്ചു ദിവസമായി അജീവ് കുമാറിനെ കാണാനില്ലെന്നു ചൂണ്ടികാട്ടി കുടുംബം കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇന്ന് ഉച്ചയോടെ അജീവ് കുമാര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും മാനസിക സമ്മര്‍ദ്ദം കാരണം മാറി നിന്നതാണെന്നും അജീവ് കുമാര്‍ പറഞ്ഞു. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. അതിനു ശേഷം ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നു എന്നാണ് കുടുംബം പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന് ഇടതു മുന്നണി നേതൃത്വം വ്യക്തമാക്കിയിരുന്നു.
Story Highlights – BJP candidate who went missing in Kollam has returned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here