Advertisement

വധുവിന് കൊവിഡ്; പൂജാരി അടക്കം പിപിഇ കിറ്റ് ധരിച്ച് കൊവിഡ് സെന്ററിൽ വിവാഹം: വിഡിയോ വൈറൽ

December 7, 2020
3 minutes Read
PPE Kit Bride COVID

വധുവിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി പൂജാരി. വധുവും വരനും പൂജാരിയുമൊക്കെ പിപിഇ കിറ്റിലാണ്. രാജസ്ഥാനിൽ നടന്ന ഈ വിവാഹത്തിൻ്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

രാജസ്ഥാനിലെ ബാറയിലുള്ള കെൽവാര കൊവിഡ് സെൻ്ററിൽ വെച്ചായിരുന്നു പുതുമകളുള്ള ഈ വിവാഹം. പൂജയും മറ്റ് ചടങ്ങുകളുമൊക്കെ ഇത്തരത്തിലായിരുന്നു. വരൻ പരമ്പരാഗത രീതിയിലുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു. ഇതോടൊപ്പം ഗ്ലൗസും മുഖാവരണവും. വധുവും സമാന രീതിയിൽ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം.

Read Also : കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി

അതേസമയം, കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി. 100 ൽ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് തയാറാക്കിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ആകും ഏൽപ്പിയ്ക്കുക എന്നാണ് വിവരം.

ഫൈസറിനു പിന്നാലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അനുമതി തേടിയിരുന്നു. ഓക്സ്ഫർഡ് സർവകലാശാലയുടെയും ബ്രിട്ടീഷ് മരുന്ന് ഉത്പാദകരായ ആസ്ത്ര സെനകയുടെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിൻ വിതരണത്തിനുള്ള അനുമതിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

Story Highlights Couple, Priest Perform Rituals In PPE Kit After Bride Tests COVID

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top