Advertisement

അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നെത്തിയ പെണ്‍കുട്ടികളെ സമ്മാനങ്ങളുമായി തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം

December 7, 2020
9 minutes Read
Indian Army returns the girls who crossed the Line of Control with gifts

പാക് അധീന കശ്മീരില്‍ നിന്ന് അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നെത്തിയ പെണ്‍കുട്ടികളെ സുരക്ഷിതമായി തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം. ലൈബ സാബിര്‍ (17), സഹോദരി സന സാബിര്‍ (13) എന്നിവരാണ് അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. ഇവരെ 24 മണിക്കൂറിനുള്ളില്‍ സമ്മാനങ്ങളും മധുര പലഹാരങ്ങളും നല്‍കിയാണ് ഇന്ത്യന്‍ സൈന്യം യാത്രയാക്കിയത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഛകന്‍ ദാ ബാഗ് ക്രോസിങ് പോയിന്റിലൂടെ പെണ്‍കുട്ടികളെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചു.

ഇന്ത്യന്‍ സൈന്യം ഉപദ്രവിക്കുമെന്നും തിരിച്ചയക്കില്ലെന്നും ഭയപ്പെട്ടിരുന്നുവെന്ന് ലൈബ സാബിര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സൈന്യം വളരെ നല്ലരീതിയിലാണ് പെരുമാറിയത്. വഴിയറിയാതെ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണരേഖ കടന്നത്.ഇന്ത്യക്കാര്‍ വളരെ നല്ലവരാണെന്നും നാട്ടിലേക്ക് പോകുന്നതിന് മുന്‍പ് പെണ്‍കുട്ടി പറഞ്ഞു.

Story Highlights Indian Army returns the girls who crossed the Line of Control with gifts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top